വർക്കലയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി മൂന്ന് പവന്റെ മാല കവർന്നു

Police

തിരുവനന്തപുരം വർക്കലയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മാല കവർന്നു. വർക്കല പന്തുവിള വള്ളൂർ വീട്ടിൽ ഓമനയുടെ(60) മാലയാണ് കവർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 

വീടിന്റെ വാതിൽ പുറത്ത് നിന്ന് കൊളുത്തിട്ട ശേഷം ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് പർദ ധരിച്ചെത്തിയ മോഷ്ടാവ് കണ്ണിൽ മുളക്‌പൊടി വിതറിയത്. ഓമന നിലവിളിച്ചെങ്കിലും വാതിൽ കൊളുത്ത് ഇട്ടിരുന്നതിനാൽ പുറത്തിറങ്ങാനായില്ല. 

പിന്നാലെ മൂന്ന് പവന്റെ താലി മാല പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. നല്ല ഉയരരമുള്ള വ്യക്തിയാണ് മോഷ്ടാവ് എന്നാണ് പരാതിയിൽ പറയുന്നത്. വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story