കിളിമാനൂരിൽ വയോധികയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

police line

തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തട്ടത്തുമല സ്വദേശിനി ലീലയാണ്(60) മരിച്ചത്. 

മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. വർഷങ്ങളായി ഇവർ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഒരാഴ്ചയായി ഇവർ ജോലിക്ക് പോയിരുന്നില്ല. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്

വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വയോധികയുടെ വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. സമീപത്ത് ബലപ്രയോഗത്തിന്റെ ചില ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
 

Share this story