താമരശ്ശേരിയിൽ നിർത്തിയിട്ട ഒന്നര ലക്ഷം രൂപയുടെ ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു

scooter
കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു. പൂനൂർ ചീനി മുക്കിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തിനശിച്ചത്. ചീനി മുക്കിലെ ഭാരത് മെഡിക്കൽസ് ഉടമ മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നിസാം കൊമാകി കമ്പനിയുടെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. കമ്പനിയിൽ നിന്നും പരിശോധന നടത്താൻ എത്തുമെന്ന് അധികൃതർ ഉടമയെ അറിയിച്ചിട്ടുണ്ട്.

Share this story