കൊടുമണ്ണിൽ മണ്ണുമാന്തി യന്ത്രം തട്ടി എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു

suicide
പത്തനംതിട്ട കൊടുമണ്ണിൽ മണ്ണുമാന്തി യന്ത്രം തട്ടി വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. അംജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിതിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തേപ്പുപാറ എൻഎൻഐടി എൻജിനീയറിംഗ് കോളജ് ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. തേപ്പുപാറ-പുതുമല റോഡിൽ ഇന്ന് രാവിലെയാണ് അപകടം.
 

Share this story