സ്‌കൂൾ വിദ്യാർഥിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; അയൽവാസി പിടിയിൽ
Tue, 21 Feb 2023

കോഴിക്കോട് സ്‌കൂൾ വിദ്യാർഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെയും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഒമ്പതാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.