കൊച്ചി സ്മാർട്ട് സിറ്റിയിൽ പെയിന്റിംഗിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്നുവീണു; ഒരാൾ മരിച്ചു

suicide

കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരാളുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്റെ പെയിന്റിംഗിനായി നിലയിട്ട ഇരുമ്പ് ഫ്രെയിം തകർന്നുവീണാണ് അപകടമുണ്ടായത്

നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകർന്ന് വീഴുകയായിരുന്നു. ബിഹാർ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ, രാജൻ മുന്ന എന്നിവർക്കാണ് പരുക്കേറ്റത്.
 

Share this story