പിടിച്ചുനിർത്താനാകാത്ത കുതിപ്പ്; ലക്ഷം കടന്നിട്ടും വില വർധനവ് തുടർന്ന് സ്വർണം
Dec 27, 2025, 12:14 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് ലക്ഷം കടന്നിട്ടും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,03,560 രൂപയിലെത്തി
ഗ്രാമിന് 110 രൂപ വർധിച്ച് 12,945 രൂപയായി. രാജ്യാന്തരവിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തരവില സ്‌പോട്ട് ഗോൾഡ് ഔൺസിന് 4549.52 ഡോളറിലെത്തി.
18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ വർധിച്ച് 10,592 രൂപയായി. വെള്ളിവിലയും കുതിച്ചുയരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 274 രൂപയിലെത്തി
