കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയത് അനന്തു വധക്കേസ് പ്രതികൾ; മുഖ്യപ്രതി പിടിയിൽ

കരമനയിൽ അഖിലെന്ന യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന കിരൺ കൃഷ്ണയാണ് പിടിയിലായത്. കരമന അനന്തു വധക്കേസ് പ്രതികളാണ് അഖിലിനെയും കൊലപ്പെടുത്തിയത്

ബാറിലുണ്ടായ തർക്കത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. വീടിന് സമീപം കെട്ടിട നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു കൊലപാതകം

കുടുംബത്തിലെ ഏക ആശ്രയമായിരുന്നു അഖിൽ. നാല് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിനീത്, അനീഷ്, അപ്പു, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. നാല് പേരും 2019ലെ അനന്തു വധക്കേസ് പ്രതികളാണ്. പ്രതികൾ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story