കൈക്കൂലിയായി ഇറച്ചിക്കോഴിയും; പാറശ്ശാല ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
Tue, 21 Feb 2023

തിരുവനന്തപുരം പാറശ്ശാലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനകൾ കൂടാതെ മൃഗങ്ങളെയും കോഴികളെയും കൊണ്ടുവരുന്നുവെന്ന പരാതിയിലാണ് റെയ്ഡ് നടന്നത്. ഒരു വനിതാ വെറ്റിനറി ഡോക്ടർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നിരുന്നു. രാത്രിയിൽ ഈ ഡോക്ടർ ഡ്യൂട്ടിയിലുള്ളപ്പോൾ തന്നെയാണ് വിജിലൻസ് പരിശോധന നടത്തിയത്
പരിശോധനയിൽ 5700 രൂപയും രണ്ട് ഇറച്ചിക്കോഴികളെയും പിടിച്ചെടുത്തു. കോഴികളെയും കൈക്കൂലിയായി സ്വീകരിച്ചതെന്നാണ് വിജിലൻസ് കരുതുന്നത്. എന്നാൽ രക്തസാമ്പിൾ എടുക്കുന്നതിനാണ് കോഴികളെ വാങ്ങിയതെന്നാണ് ഡോക്ടറുടെ വിശദീകരണം. അതേസമയം കണക്കിൽപ്പെടാത്ത പണമാണ് 5700 രൂപ.