അരിക്കൊമ്പനൊപ്പം വേറെയും ആനകൾ; മയക്കുവെടിക്കാനുള്ള നീക്കം വൈകുന്നു

arikomban

ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവെച്ച് പിടികൂടും. കുങ്കിയാനകൾ കൊമ്പന് അരികിലായി നിലയുറപ്പിച്ച് കഴിഞ്ഞു. ട്രാക്കിംഗ് ടീമിന്റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പൻ ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാള പഞ്ചായത്തിലെ ആദ്യ രണ്ട് വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ദൗത്യം ആരംഭിച്ച് നാല് മണിക്കൂറോളം ആയിട്ടും അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മറ്റ് കാട്ടാനകൾക്കൊപ്പമാണ് അരിക്കൊമ്പനുള്ളത്. ഒമ്പത് ആനകളാണ് അരിക്കൊമ്പനുള്ളത്. പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ വേർപിരിക്കാനാണ് ശ്രമം. അനുകൂല സാഹചര്യമുണ്ടായാൽ മാത്രമേ വെടിവെക്കൂവെന്നാണ് ദൗത്യ സംഘം പറയുന്നത്. നാല് കുങ്കിയാനകളും ദൗത്യസംഘത്തിലുണ്ട്

സിമന്റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചിട്ടുണ്ട്. അരിക്കൊമ്പൻ നിരവധി പേരെ കൊന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീടും കടകളുമായി 180 കെട്ടിടങ്ങൾ തകർത്തെന്നാണ് രേകകൾ പറയുന്നത്.
 

Share this story