പൊന്നമ്പലമേട്ടിലെ അനിധികൃത പൂജ; ഒരാൾ കൂടി അറസ്റ്റിൽ

narayanan

പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുമളി സ്വദേശി ചന്ദ്രശേഖരനാണ് അറസ്റ്റിലായത്. പൂജ നടത്തിയ നാരായണനെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയത് ചന്ദ്രശേഖരനാണ്. 

കറുപ്പയ്യ, സാബു മാത്യു എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. 3000 രൂപ കൈപ്പറ്റിയാണ് ഇവർ നാരായണനെ സംരക്ഷിത വനമേഖലയിലേക്ക് കയറ്റിവിട്ടത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരൻ പിടിയിലായത്.
 

Share this story