ശബരിമല കാനനപാതയിൽ ആന്ധ്ര സ്വദേശിയായ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Nov 20, 2025, 15:25 IST
സത്രം പുല്ലുമേട് കാനന പാതയിൽ സീതക്കുളം ഭാഗത്ത് ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആഡ്രാ സ്വദേശി മല്ലികാർജ്ജുന റെഡ്ഡി (42) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
സത്രം പുല്ലുമേട് കാനന പാതയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീതക്കുളം ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചിരുന്നു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമാല്യം വീട്ടിൽ സതിയാണ് മരിച്ചത്. 60 വയസായിരുന്നു.
