അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലപാതകം: പ്രതി ബാബുവിന് വധശിക്ഷ

mookkannur

അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം ശിക്ഷയും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിലായി 4,10,000 രൂപയും പിഴ അടക്കണം. ബാബുവിനെതിരെ കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു

സഹോദരൻ ശിവൻ, ശിവന്റെ ഭാര്യ വത്സല, ഇവരുടെ മകൾ സ്മിത എന്നിവരെയാണ് സ്വത്ത് തർക്കത്തിന്റെ പേരിൽ ബാബു വെട്ടിക്കൊലപ്പെടുത്തിയത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി പറഞ്ഞു. സ്മിതയെ കൊലപ്പെടുത്തിയ രീതി ഭയാനകമായിരുന്നു. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്.
 

Share this story