കൊല്ലത്ത് നാലര വയസുകാരനെ ക്രൂരമായി മർദിച്ച് അങ്കണവാടി ടീച്ചർ; പോലീസിൽ പരാതി നൽകി
Sep 13, 2025, 15:23 IST

കൊല്ലം ഏരൂരിൽ നാലര വയസുകാരനെ അങ്കണവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. തന്നെ അധ്യാപിക മർദിച്ചതായി കുട്ടി വീട്ടുകാരെ അറിയിച്ചു. കുട്ടിയുടെ രണ്ട് കാലിലെയും തുടയിൽ രക്തം കട്ട പിടിച്ച് കിടപ്പുണ്ട്.
പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയെ ഏഴ് ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തി. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്.
കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് കുഞ്ഞിന്റെ കാലിലെ പാടുകൾ അമ്മ കാണുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.