തൃശ്ശൂരിൽ ബിജെപിയിൽ അമർഷം പുകയുന്നു; 20 നേതാക്കൾ രാജിവെച്ചു, കോർപറേഷനിൽ വിമത സ്ഥാനാർഥി

bjp

തൃശ്ശൂർ കോർപറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. ബിജെപി പ്രവർത്തകനായിരുന്ന സിആർ സുജിത്ത് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്. പാർട്ടിയിൽ നിന്നും സുജിത്ത് രാജിവെച്ചു. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി വ്യകത്മാക്കിയാണ് രാജി

പത്മജ വേണുഗോപാലിന്റെ സമ്മർദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർഥിയെ നിർത്തിയത്. ബിജെപി നിലപാടിൽ പ്രതിഷേധിച്ച് 20ഓളം പ്രാദേശിക ഭാരവാഹികൾ രാജിവെച്ചിരുന്നു

അതേസമയം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐ സ്ഥാനാർഥിയാകും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി കെആർ ചക്രപാണിയാണ് പാർട്ടി വിട്ടത്. മുൻ മണ്ഡലം പ്രസിഡന്റ് കൂടിയാണ് ചക്രപാണി
 

Tags

Share this story