ബിജെപി പ്രകടന പത്രിക സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗമായി അനിൽ ആന്റണി

anil antony

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബിജെപിയുടെ പ്രകടന പത്രിക സമിതിയിൽ. കേരളത്തിൽ നിന്നുള്ള സമിതിയിലെ ഏക അംഗമാണ് അനിൽ ആന്റണി. ബിജെപി ദേശീയ പ്രസിഡന്റ് ജെഡി നഡ്ഡയാണ് സമിതിയെ പ്രഖ്യാപിച്ചത്

27 അംഗ സമിതിയുടെ അധ്യക്ഷൻ രാജ്‌നാഥ് സിംഗാണ്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പീയുഷ് ഗോയൽ, നിർമല സീതാരാമൻ, അർജുൻ മുണ്ടെ, മധ്യപ്രദേശ്, അസം, ഛത്തിസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്

കർണാടകയിൽ നിന്നുള്ള അംഗവും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറും സമിതിയിലുണ്ട്. 2023 ഏപ്രിലിലാണ് അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
 

Share this story