രാഷ്ട്രീയത്തിനപ്പുറം രാജ്യതാത്പര്യം ഉയർത്തിപ്പിടിക്കുന്ന ആളാണ് അനിൽ ആന്റണി: വി മുരളീധരൻ

muraleedharan

ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയെ പുകഴ്ത്തി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം രാജ്യ താത്പര്യം ഉയർത്തിപ്പിടിക്കുന്ന ആളാണ് അനിൽ ആന്റണിയെന്ന് വി മുരളീധരൻ പറഞ്ഞു. ഹൈന്ദവ വിഭാഗത്തിൽ നിന്ന് അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിന് മറുപടിയാണ് അനിൽ ആന്റണിയുടെ പാർട്ടി പ്രവേശനമെന്നും മുരളീധരൻ പറഞ്ഞു

ബിജെപിയുടെ സ്ഥാപക ദിനമായ ഇന്ന് സന്തോഷകരമായ സുദിനമാണെന്നും സഹമന്ത്രി പറഞ്ഞു. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തി കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
 

Share this story