അനിൽ ബിജെപിയിൽ പോയത് ആന്റണിയുടെ അറിവോടെ, അടുത്തതായി പോകുന്നത് സുധാകരൻ: എം വി ജയരാജൻ

jayarajan

അനിൽ ആന്റണി ബിജെപിയിലേക്ക് പോയത് അച്ഛൻ എ കെ ആന്റണിയുടെ അറിവോടെയെന്ന് എം വി ജയരാജൻ. ബിജെപിയിലേക്ക് പോകുന്നവർക്ക് യാത്രയപ്പ് നൽകുകയാണ് കോൺഗ്രസ്. അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരൻ ആണെന്നും എംവി ജയരാജൻ പരിഹസിച്ചു. ആന്റണി ഇപ്പോൾ നടത്തുന്ന വേദനാജനകമായ പ്രതികരണം കോൺഗ്രസിലെ അദ്ദേഹത്തിന്റെ മറ്റ് സഹപ്രവർത്തകർ പോകുമ്പോൾ തോന്നിയില്ലല്ലോ എന്നും ജയരാജൻ ചോദിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പിൽ മരിച്ചവർക്കും പരുക്കേറ്റവർക്കും ഒരു സഹായവും റെയിൽവേ നൽകുന്നില്ല. റെയിൽവേ അടിയന്തരമായി പരുക്കേറ്റവരുടെ കുടുംബത്തെ സഹായിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും എംവി ജയരാജൻ ആവശ്യപ്പെട്ടു.
 

Share this story