പലിശരഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം കടത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസം: വി മുരളീധരൻ

V Muraleedharan

പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം കടത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ഇലക്ട്രിസിറ്റി വില വർധനവിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്നവർക്ക് സൗരോർജ പാനലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റാണിത്. 

10 വർഷത്തിനിടെ ദരിദ്രരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും യുവാക്കൾക്കും കർഷകർക്കും പ്രത്യേക ഊന്നൽ നൽകാനും ഉതകുന്ന ബജറ്റാണിതെന്നും വി മുരളീധരൻ പറഞ്ഞു. സ്ത്രീകൾ നയിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന മോദി സർക്കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ബജറ്റാണിത്. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് ദിശാബോധം നൽകാൻ ബജറ്റിനായെന്നും വി മുരളീധരൻ പറഞ്ഞു. 

Share this story