സർക്കാർ പദ്ധതിയുടെ പ്രഖ്യാപനം: മന്ത്രി മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

riyas

മന്ത്രി പിഎ മുഹമ്മദ് റിയാസിന് ജില്ലാ വരണാധികാരിയുടെ നോട്ടീസ്. സർക്കാർ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. കോഴിക്കോട് രാജ്യാന്തര സ്‌റ്റേഡിയം എന്ന പ്രഖ്യാപനം നടത്തിയെന്നാണ് പരാതി

കോഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമും പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രഖ്യാപനം. അതേസമയം സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും കായിക മന്ത്രി അബ്ദുറഹ്മാൻ പറയുകയും ചെയ്ത പദ്ധതിയുടെ കാര്യമാണ് താൻ വേദിയിൽ പറഞ്ഞതെന്നാണ് മന്ത്രി റിയാസ് വിശദീകരിച്ചത്

ഈ പരിപാടിയുടെ വീഡിയോ പകർത്തുകയായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളെ സംഘാടകർ വിലക്കിയെന്നും ആരോപണമുണ്ട്.
 

Share this story