ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; പിടിയിലായ യുവാക്കളിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു

tte

ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം. സംഭവത്തിൽ പിടിയിലായ രണ്ട് യുവാക്കളിൽ നിന്ന് ആർപിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിൻ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. 

സംഭവത്തിൽ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെയാണ് റെയിൽവേ പോലീസ് പിടികൂടിയത്. ടിക്കറ്റ് ചോദിച്ചപ്പോൾ ടിടിഇയെ തള്ളിയിട്ട ശേഷം ഇരുവരും മറ്റൊരു കോച്ചിന്റെ ടോയ്‌ലറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു

ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെയാണ് പ്രതികൾ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചത്.
 

Share this story