കാട്ടാനക്ക് പിന്നാലെ മറ്റൊരു ഭീതി; ഇടുക്കിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി

tiger

കാട്ടാന ആക്രമണങ്ങൾ തുടരുന്ന ഇടുക്കിയിൽ കടുവയുടെ സാന്നിധ്യവും. മൂന്നാറിലെ ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയത്. രാവിലെ പത്ത് മണിയോടെ കല്ലാർ എസ്‌റ്റേറ്റിന് സമീപത്താണ് കടുവയെ കണ്ടത്. മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഏതാനും നാളുകളായി വളർത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു

ഇന്ന് രാവിലെ മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
 

Share this story