പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പീഡനം; യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞ് അഭിഭാഷകൻ

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പീഡനം; യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞ് അഭിഭാഷകൻ
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി മറ്റൊരു യുവതിയുടെ പരാതി. അഡ്വ. പിജി മനുവിനെതിരെയാണ് പരാതി. ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് യുവതി പരാതി നൽകിയതോടെ പിജി മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പിജി മനു ജയിലിലായിരുന്നു അതേസമയം ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിക്കെതിരെ പോലീസ് ഇതുവരെ നടപടിക്ക് തയ്യാറായിട്ടില്ല. കേസായാൽ വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്ന സാഹചര്യം വന്നതോടെയാണ് ഇയാൾ കുടുംബസമേതം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞത്.

Tags

Share this story