വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; ഇത്തവണ ആക്രമണം നടന്നത് ചോറ്റാനിരക്കയിൽ

vande

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാടുകൾ പറ്റി. 

വൈകുന്നേരം ഏഴരയോടെ കല്ലേറുണ്ടായെന്ന് ആർപിഎഫ് പോലീസിനെ അറിയിച്ചു. സി 6 കോച്ചിന് നേരെയാണ് കല്ല് പതിച്ചത്. ആർപിഎഫും പോലീസും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. നേരത്തെ തിരൂരും പാപ്പിനിശ്ശേരിയിലും വെച്ച് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
 

Share this story