കോഴിക്കോട് എൻഐടിയിൽ വീണ്ടും ആത്മഹത്യ; വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

nit

കോഴിക്കോട് മുക്കം എൻഐടിയിൽ വീണ്ടും ആത്മഹത്യ. മുംബൈ സ്വദേശിയായ വിദ്യാർഥി യോഗേശ്വർനാഥാണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടുകയായിരുന്നു

ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാംവർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്

അതേസമയം എൻഐടിയിൽ ആത്മഹത്യകൾ വർധിക്കുന്നത് രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്. പഠനപരമായ സമ്മർദവും വേണ്ട കൗൺസിലിംഗ് ലഭിക്കാത്തതുമാണ് ആത്മഹത്യകൾ വർധിക്കാൻ കാരമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
 

Share this story