വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; മേപ്പാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

elephant

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയിൽ നിന്ന് പത്ത് കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം നടന്നത്

മേപ്പാടി പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തിൽ സുരേഷിനും പരുക്കേറ്റിട്ടുണ്ട്. കാട്ടാനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് ഇവർക്ക് നേരെ കാട്ടാന എത്തിയത്

മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണങ്ങളിൽ അടുത്തിടെ നിരവധി പേരാണ് വയനാട്ടിൽ കൊല്ലപ്പെട്ടത്.
 

Share this story