ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ജനവാസ മേഖലയിലെ ഷെഡ് തകർത്തു

shed
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപത്തുള്ള രാജന്റെ താത്കാലിക ഷെഡാണ് പൂർണമായി നശിപ്പിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ആക്രമണം നടക്കുന്ന സമയത്ത് ഷെഡിൽ ആളുകൾ ഉണ്ടായിരുന്നില്ല.
 

Share this story