പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ചു; മുഖ്യമന്ത്രി രാജിവെക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ

premachandran

കൊല്ലത്ത് അപകീർത്തികരമായ ആരോപണം തന്നെയാണ് തനിക്കെതിരെ ഇത്തവണയും നടന്നുവെന്ന് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയം. താൻ ബിജെപിയിൽ പോകുമെന്ന് സിപിഎം വ്യാജപ്രചാരണം നടത്തി. അതെല്ലാം പൊളിഞ്ഞു. നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിച്ചുവെന്ന് എൻ കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.

മുസ്ലീം മേഖലകൾ കേന്ദ്രീകരിച്ചാണ് കൊല്ലത്ത് മുഖ്യമന്ത്രി പ്രചരണം നടത്തിയത്. ഭൂരിപക്ഷ - ന്യൂനപക്ഷ സമൂഹം ഒന്നാകെ യുഡിഎഫിനെ പിന്തുണച്ചു. കൊല്ലത്ത് ഉൾപ്പടെ എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും ബിജെപിയിലേക്ക് വോട്ട് ചോർച്ച ഉണ്ടായി എന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Share this story