അനുമോളുടെ കൊലപാതകം: ഒളിവിൽ പോയ ഭർത്താവ് പിടിയിലായി

anumol

ഇടുക്കി കാഞ്ചിയാറിൽ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് പിടിയിൽ. അനുമോളുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ വിജേഷിനെ തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് പിടികൂടിയത്. വിജേഷിന്റെ മൊബൈൽ ഫോൺ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വനമേഖലയിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. 

മകളെ ബന്ധുവീട്ടിൽ ഏൽപ്പിച്ച ശേഷമാണ് വിജേഷ് ഒളിവിൽ പോയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അനുമോളുടെ മൃതദേഹം കണ്ടത്. തലയ്ക്ക് ക്ഷതമേറ്റ് രക്തം വാർന്നാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്


 

Share this story