പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം; ബൈക്കിലെത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം

പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വാളൂർ കുറുങ്കുടി മീത്തൽ അനുവിനെയാണ്(26) കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

തിങ്കളാഴ്ച സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അനുവിനെ കാണാതാകുന്നത്. രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് ഭർത്താവിന്റെ വീട്ടിലേക്ക്. അനു ഒരു ബൈക്കിൽ കയറിയതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു

യുവതി ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയെന്നാണ് സൂചന. ഈ ബൈക്കിലുണ്ടായിരുന്ന ആളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഇയാൾ മോഷ്ടാവാണെന്നാണ് പോലീസിന്റെ സംശയം. അനുവിന്റെ മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല.

Share this story