രാഹുലിനെയല്ല, രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചത്; ശക്തമായ പ്രതികരണമുണ്ടാകുമെന്ന് വേണുഗോപാൽ

kc

രാഹുൽ ഗാന്ധിക്കെതിരായ പിവി അൻവർ എംഎൽഎയുടെ പരാമർശം ഞെട്ടിക്കുന്നതാണെന്ന് കെസി വേണുഗോപാൽ. രാഹുലിനെ അല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു. 


കേരള നിയമസഭയിലെ ഒരു എംഎൽഎയാണ് ഇത് പറയുന്നത് എന്നതാണ് ഏറെ ഞെട്ടൽ ഉളവാക്കുന്ന കാര്യം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട പ്രസ്താവനയാണ്. മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുളള ലൈസൻസ് കൊടുക്കുന്നത്. 


ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകും. തന്നെ എന്തും പറഞ്ഞോട്ടെ. അതുപോലെയല്ല രാജീവ് ഗാന്ധിയെ പറയുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അതിനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Share this story