പൂരലഹരിയിൽ ആറാടി തൃശ്ശൂർ; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
May 6, 2025, 08:13 IST

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ഭഗവതി, ശാസ്തമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. രാവിലെ അഞ്ചരയോടെ കണിമംഗലം ശാസ്താവിന്റെ എഴുന്നുള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തുടർന്നാണ് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങളുടെ വരവ്. 9 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ എത്തുന്ന രാമചന്ദ്രൻ തെക്കേ നടയിലൂടെ ആദ്യം പുറത്തിറങ്ങും. 11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിന് മുന്നിലെത്തുമ്പോൾ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. പാറമേക്കാവിൽ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകമ്പടിയാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുനാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളം നടക്കും. കിഴക്കൂട്ട് അനിയൻമാരാണ് മേളപ്രമാണി. വൈകിട്ട് അഞ്ചരയോടെ വർണവിസ്മയം തീർക്കുന്ന കുടമാറ്റം ആരംഭിക്കും. നാളെ പുലർച്ചെ 3ന് വെടിക്കെട്ട്