ഇഡി അന്വേഷണമില്ലാത്ത രാഷ്ട്രീയ നേതാക്കളുണ്ടോ; യുഡിഎഫ് പ്രവേശനമുണ്ടാകുമെന്നും അൻവർ

anwar

തന്റെ വീട്ടിൽ നടന്ന ഇ ഡി റെയ്ഡിൽ വിശദീകരണവുമായി പിവി അൻവർ. കെഎഫ്‌സിയുമായി ബന്ധപ്പെട്ട വിഷയമാണിത്. എംഎൽഎ ആകുന്നതിന് മുമ്പ് എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. എടുത്ത ലോണിനേക്കാൾ നിർമാണം നടത്തിയെന്ന സംശയത്തിലാണ് പരിശോധന നടന്നതെന്നും അൻവർ പറഞ്ഞു. 

9.5 കോടിയാണ് ലോൺ എടുത്തത്. ആറ് കോടിയോളം അടച്ചു. ലോൺ ഒറ്റത്തവണ തീർപ്പാക്കലിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. ഒരേ സ്ഥാപനത്തിൽ നിന്നാണ് രണ്ട് ലോൺ എടുത്തത്. എല്ലാവർക്കും വൺ ടൈം സെറ്റിൽമെന്റ് നൽകുന്ന കെഎഫ്‌സി തനിക്ക് മാത്രം അത് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങൽ കൊണ്ടാകും

ഇഡി അന്വേഷണം നേരിടാത്ത രാഷ്ട്രീയ നേതാക്കളുണ്ടോയെന്നും അൻവർ ചോദിച്ചു. യുഡിഎഫ് പ്രവേശനം ഉണ്ടാകും. തൃണമൂൽ കോൺഗ്രസ് യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ സൗഹൃദ മത്സരമുണ്ട്. അത് യുഡിഎഫിന് ജയിക്കാൻ പറ്റാത്ത ഇടങ്ങളിലാണെന്നും അൻവർ പറഞ്ഞു.
 

Tags

Share this story