മദ്യപാനത്തിനിടെ തർക്കം; തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ചു കൊന്നു

paul

തൃശ്ശൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വയോധിനെ തലയ്ക്കടിച്ച് കൊന്നു. കോടന്നൂർ സ്വദേശി പോൾ(64) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ബന്ധുവായ മടവാക്കര സ്വദേശി കൊച്ചുപോൾ എന്ന രവിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. 

ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും പോൾ രവിയുടെ മുഖത്തടിക്കുകയുമായിരുന്നു. രാത്രി 11 മണിയോടെ ഉറങ്ങുകയായിരുന്ന പോളിന്റെ തലയിൽ രവി മരത്തടി കൊണ്ട് അടിച്ചു. രക്തം വാർന്ന നിലയിൽ പോളിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story