മദ്യപാനത്തിനിടെ തർക്കം; പാലക്കാട് ബാറിൽ വെടിവെപ്പ്, മാനേജർക്ക് പരുക്ക്

gun

പാലക്കാട് കാവശ്ശേരി കല്ലേപ്പുള്ളിയിൽ ബാറിൽ വെടിവെപ്പ്. തർക്കത്തിനിടെ മാനേജർ രഘുനന്ദന് വെടിയേറ്റു. രണ്ട് ജീവനക്കാർക്ക് നേരെ അക്രമികൾ കുപ്പിയെറിഞ്ഞു. ചിത്രപുരി ബാറിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

മദ്യം കഴിക്കാനെത്തിയ രണ്ട് പേർ സർവീസ് മോശമാണെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും രണ്ട് കസേരകൾ തകർക്കുകയും ചെയ്തിരുന്നു. എന്നാൽ കസേരകളുടെ നഷ്ടപരിഹാരം ഈടാക്കിയാണ് ഇരുവരെയും ബാർ ജീവനക്കാർ വിട്ടത്. ഇവർ രാത്രി സംഘടിച്ച് തിരിച്ചെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. കഞ്ചിക്കോട് സ്വദേശികളാണ് പിടിയിലായ അക്രമികൾ
 

Share this story