മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

murder
തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്താണ് മരിച്ചത്. സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതിയായ ജയൻ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
 

Share this story