ബൈക്കിൽ കാല് വെച്ചതിനെ ചൊല്ലി തർക്കം; തിരുവല്ല കുന്നന്താനത്ത് പ്ലസ് ടു വിദ്യാർഥികൾക്ക് കുത്തേറ്റു

thiruvalla

തിരുവല്ല കുന്നന്താനത്ത് പ്ലസ് ടു വിദ്യാർഥികൾക്ക് കുത്തേറ്റു. ബൈക്കിൽ കാല് വെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കുത്തേറ്റത്. ബി എസ് എൻ എൽ ജീവനക്കാരൻ അഭിലാഷാണ് വിദ്യാർഥികളെ കുത്തിയത്. ഇതിന് പിന്നാലെ ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു

എൽബിൻ, വൈശാഖ് എന്നീ വിദ്യാർഥികൾക്കാണ് കുത്തേറ്റത്. ഇവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിന്ന വിദ്യാർഥികൾ വഴിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കാല് വെക്കുകയായിരുന്നു. ഇതോടെ അഭിലാഷ് വിദ്യാർഥികളുമായി തർക്കം തുടങ്ങി. ഇതിനിടെ സ്ഥലത്ത് നിന്ന് പോയ ഇയാൾ കത്തിയുമായി തിരികെ എത്തി വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു.
 

Share this story