വാഹനം സംബന്ധിച്ച തർക്കം: എറണാകുളത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
Feb 11, 2023, 08:36 IST

എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. നായരമ്പലം സ്വദേശി സനോജാണ്(44) കൊല്ലപ്പെട്ടത്. സനോജിനെ കുത്തിയ പ്രതി അനിൽകുമാർ പിടിയിലായി. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. വാഹന സംബന്ധമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
സനോജ് നേരത്തെ അനിൽകുമാറിന്റെ വാഹനം വാങ്ങിയിരുന്നു. എന്നാൽ ഓണർഷിപ്പ് കൈമാറാൻ അനിൽകുമാർ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം. വാഹനം വാങ്ങിയ സനോജ് ഇതിന്റെ വായ്പ മുഴുവൻ അടച്ചുതീർത്തിട്ടും അനിൽകുമാർ ഓണർഷിപ്പ് കൈമാറിയിരുന്നില്ല
പെയിന്റിംഗ് തൊഴിലാളിയാണ് സനോജ്. അനിൽകുമാർ കൊറിയർ സർവീസ് ജീവനക്കാരനാണ്. കത്തി കൊണ്ട് സനോജിന്റെ ഇടത് നെഞ്ചിലാണ് കുത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.