മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കവും സംഘർഷവും; യുവാവ് കൊല്ലപ്പെട്ടു
Jan 25, 2025, 10:41 IST

പത്തനംതിട്ട കലഞ്ഞൂരിൽ സുഹൃത്തുമായുള്ള സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. കഞ്ചോട് മനു(36) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം. ഇന്നലെ രാത്രി സുഹൃത്തായ ശിവപ്രസാദിന്റെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. മനുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതിന് പിന്നാലെ ശിവപ്രസാദ് ആശുപത്രിയിൽ നിന്നും മുങ്ങി. ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.