അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങി; നിരീക്ഷിച്ച് വനംവകുപ്പ്

arikomban

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൗണിന് ആകാശദൂരം ആറ് കിലോമീറ്റർ അകലെ വരെ അനിക്കൊമ്പൻ എത്തിയെന്നാണ് സിഗ്നലുകളിൽ നിന്നും വനംവകുപ്പിന് വ്യക്തമായത്

ഇന്നലെ രാത്രിയിലെ സിഗ്നൽ പ്രകാരമാണിത്. ടൗണിന് സമീപമെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പൻ മടങ്ങിയെന്നും വനംവകുപ്പ് അറിയിച്ചു. പെരിയാർ ടൈഗർ റിസർവിൽ തന്നെയാണ് നിലവിൽ ആനയുള്ളത്. വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്.
 

Share this story