അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ചുകയറി

arikomban

ഇടുക്കിയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ചുകയറി. മയക്കുവെടി വെക്കുന്നതിന് മുന്നോടിയായുള്ള വനംവകുപ്പിന്റെ സംഘങ്ങളുടെ രൂപീകരണ യോഗം നാളെ നടക്കും. ഇന്നലെ വൈകുന്നേരം ഒരു പിടിയാനക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റ് ഭാഗത്ത് എത്തിയത്. 

ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവിൽ 301 കോളനി സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആർടിയും ഡോ. അരുൺ സക്കറിയയും ചിന്നക്കനാലിൽ തുടരുകയാണ്.
 

Share this story