ആക്രമണം തുടർന്ന് അരിക്കൊമ്പൻ; ചിന്നക്കനാലിൽ വീട് തകർത്തു
Fri, 24 Feb 2023

ഇടുക്കിയിൽ കാട്ടുക്കൊമ്പനായ അരിക്കൊമ്പന്റെ ആക്രമണം വീണ്ടും. ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ അരിക്കൊമ്പൻ വീട് തകർത്തു. ചിന്നക്കനാൽ തോണ്ടിമല ചുണ്ടലിൽ ചുരുളിനാഥൻ എന്ന വ്യക്തിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ചുണ്ടൽ സ്വദേശി ജോൺസൺ എന്നയാളുടെ കൃഷി സ്ഥലവും ആന നശിപ്പിച്ചു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ റേഷൻ കടകളും നിരവധി വീടുകള്ും അരിക്കൊമ്പന്റെ ആക്രമണത്തിന് ഇരയായിരുന്നു. അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ഇതിന് ശേഷവും കൊമ്പൻ ആക്രമണം തുടരുകയാണ്.