അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയിൽ; ആകാശത്തേക്ക് വെടിയുതിർത്ത് വനംവകുപ്പ്
May 26, 2023, 08:38 IST

അരിക്കൊമ്പൻ കുമളക്കടുത്തുള്ള ജനവാസ മേഖലയിൽ. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറ് മീറ്റർ അടുത്താണ് ആന ഇന്നലെ രാത്രിയെത്തിയത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവെച്ച് ആനയെ കാട്ടിലേക്ക് തുരുത്തി.
റേഡിയോ കോളർ വഴിയാണ് ആന ജനവാസ മേഖലക്ക് സമീപമെത്തിയതായി വനംവകുപ്പ് മനസ്സിലാക്കിയത്. ഇതോടെ ഉടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. റോസാപ്പൂക്കണ്ടം ഭാഗത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെ മാത്രം വനത്തിനുള്ളിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. പലതവണ വെടിവെച്ചതിന് ശേഷമാണ് അരിക്കൊമ്പൻ ജനവാസ മേഖലയിൽ നിന്നും പോകാൻ തയ്യാറായത്.