അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; വനപാലകർ കാട്ടിലേക്ക് തുരത്തി

arikomban

അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.
 

Share this story