അരിക്കൊമ്പൻ അരി ചാമ്പുന്നു, പിണറായി വിജയൻ കേരളത്തെ ചാമ്പുന്നു: കെ സുധാകരൻ

sudhakaran

അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയൻ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് നിഷ്‌ക്രിയമാണ്. ഡോ. വന്ദന കൊലക്കേസും താനൂർ ബോട്ട് അപകടവും ഇതിന് തെളിവാണ്

ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പോലീസ് വീഴ്ചയാണ്. ഇതുപോലെ പോലീസ് നിഷ്‌ക്രിയമായ കാലം വേറെയില്ല. താനൂരിൽ നടന്നതും സർക്കാർ വീഴ്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സർക്കാർ തന്നെയാണ്. അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ കേരളത്തെ ചാമ്പാൻ ഇരട്ടച്ചങ്കൻ എന്നൊരു ട്രോൾ കണ്ടു. തമാശയിലാണ് ട്രോൾ വന്നതെങ്കിലും അതൊരു യാഥാർഥ്യമല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം.
 

Share this story