അരിക്കൊമ്പൻ ദൗത്യം: കോളനിക്കാരെ മാറ്റിപ്പാർപ്പിക്കുന്നതല്ലേ ശാശ്വത പരിഹരാമെന്ന് ഹൈക്കോടതി

high court

അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം ഇനിയും നീളാൻ സാധ്യത. കാട്ടാനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി പരാമർശിച്ചു. അരിക്കൊമ്പന്റെ കാര്യത്തിൽ മറ്റ് വഴികളുണ്ടോയെന്ന് കോടതി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു

ആനയുടെ ആവാസ വ്യവസ്ഥയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റി പാർപ്പിച്ചെന്ന് കോടതി ചോദിച്ചു. ശാശ്വത പരിഹാരം 301 കോളനിനിവാസികളെ മാറ്റി പാർപ്പിക്കുന്നതാണെനന്ന് വനംവകുപ്പും സമ്മതിച്ചു. എന്നാൽ അരിക്കൊമ്പന്റെ ആക്രമണത്തിൽ അടിയന്തരമായി ചെയ്യേണ്ടത് ആനയെ പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് വാദിച്ചു


 

Share this story