അരിക്കൊമ്പൻ ദൗത്യം അവസാന ഘട്ടത്തിൽ; ആനയെ അനിമൽ ആംബുലൻസിലേക്ക് കയറ്റി

komban

മിഷൻ അരിക്കൊമ്പൻ  അവസാന ഘട്ടത്തിലേക്ക്.  ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി. കുങ്കിയാനകളെ വെച്ചാണ് ആനയെ അനിമൽ ആംബുലൻസിൽ കയറ്റാൻ ശ്രമിച്ചത്. കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റും നിന്ന് ലോറിയിലേക്ക് തള്ളിക്കയറ്റാൻ ശ്രമിക്കുകയായിരുന്നു. ശക്തമായ മഴയും കാറ്റും പൊടുന്നനെ വന്നതും കാര്യങ്ങൾ വഷളാക്കുകയായിരുന്നു

ആനയെ എളുപ്പത്തിൽ വാഹനത്തിലേക്ക് കയറ്റാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി അരിക്കൊമ്പൻ പ്രതിരോധം തീർക്കുകയായിരുന്നു. പ്രദേശത്ത് കോടമഞ്ഞ് നിറഞ്ഞിട്ടുണ്ട്. സൂര്യപ്രകാശവും കുറഞ്ഞു. ഇതിനിടെയാണ് കനത്ത മഴ കൂടി വെല്ലുവിളിയായി എത്തിയത്. നേരത്തെ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിയത്.
 

Share this story