അരിക്കൊമ്പൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; ആനക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചു

ari

ഇടുക്കിയിലെ ചിന്നക്കനാലിൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുക്കൊമ്പൻ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. ദൗത്യത്തിന്റെ രണ്ടാം ദിവസമായ ഇന്ന് 12 മണിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെക്കാനായത്. ഇന്ന് രാവിലെ മുതൽ ആനയെ കണ്ടെത്തിയിരുന്നു. തുടർന്ന് ദൗത്യസംഘം ആനയെ വളയുകയും ഒപ്പമുണ്ടായിരുന്ന മറ്റ് ആനകളെ പടക്കം പൊട്ടിച്ച് അകറ്റുകയും ചെയ്തിരുന്നു

മയക്കുവെടി ഏറ്റതിന് പിന്നാലെ ആന ഓടുന്നതിന്റെ ദൃശ്യങ്ങൾ വിവിധ ചാനലുകൾ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഡോസ് മയക്കുവെടിയാണ് അരിക്കൊമ്പനെ വെച്ചത്. വേസ്റ്റ് കുഴി ഭാഗത്തേക്കാണ് അരിക്കൊമ്പൻ ഓടിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്.
 

Share this story