അരിക്കൊമ്പൻ ദൗത്യം നാളെ; രാവിലെ നാല് മണിയോടെ ദൗത്യം ആരംഭിക്കും

arikomban

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെ നടക്കും. നാളെ പുലർച്ചെ നാല് മണിക്ക് ദൗത്യം ആരംഭിക്കും. സിസിഎഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക്ക് ഡ്രിൽ തുടങ്ങി. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു

ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനംവകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി. ദൗത്യം നടത്താൻ തീരുമാനിച്ചതോടെയാണ് മോക്ക് ഡ്രിൽ നടത്താൻ തീരുമാനിച്ചത്.
 

Share this story