കമ്പം ടൗണിനെ വിറപ്പിച്ച് അരിക്കൊമ്പൻ; അഞ്ച് വാഹനങ്ങൾ തകർത്തു, ഒരാൾക്ക് പരുക്ക്, കുങ്കിയാനകൾ ഇറങ്ങും

arikomban

ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പം നഗരത്തിലിറങ്ങിയത്. ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ അരിക്കൊമ്പൻ തകർത്തു. ആനയെ കണ്ട് വാഹനത്തിൽ നിന്നിറങ്ങിയോടിയ ഒരാൾക്ക് വീണു പരുക്കേറ്റു

ചിന്നക്കനാൽ ഭാഗത്തേക്കാണ് അരിക്കൊമ്പൻ നീങ്ങുന്നതെന്നാണ് സൂചന. കമ്പത്ത് നിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റർ ദൂരമാണുള്ളത്. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ പലർക്കും വീണ് ചെറിയ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. അരിക്കൊമ്പനെ തളയക്കാൻ കുങ്കിയാനകളെ ഇറക്കാൻ തമിഴ്‌നാട് തീരുമാനിച്ചു. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിൽ നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് കൊണ്ടുവരാനുള്ള നടപടികൾ തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു

കമ്പം ടൗണിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പൻ നീങ്ങുന്നത്. ആനയെ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തമിഴ്‌നാട് വനംവകുപ്പ് ഊർജിതമാക്കി. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
 

Share this story